Thursday 25 February 2016

സലാക്ക് എന്ന മെമ്മറി ഫ്രൂട്ട്





ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്നേക്ക് ഫ്രൂട്ടിന് വളരെയധികം താരപരിവേഷം ഈ അടുത്ത കാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു. സലാക്കാ (salaca) എന്ന പനവര്‍ഗ്ഗത്തിലെ ജനുസ്സിന് ധാരാളം സ്പീഷിസുകളുണ്ട്. അവയില്‍ പ്രധാനമാണ് സലാക്കാ സലാക്കാ, സലാക്കാ വല്ലിച്ചിയാനാ, സലാക്കാ എഡുസിലിസ് എന്നിവ. ഇവയുടെ ഇലകള്‍ 20 അടി വരെ വലുപ്പമുള്ളതും ധാരാളം മുള്ളുകള്‍ നിറഞ്ഞതുമാണ്. ഇലയിടുക്കുകളില്‍ ആണ്‍ പെണ്‍ പൂങ്കുലകള്‍ വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്നു. കായ്കള്‍ക്ക് അത്തിപ്പഴത്തിന്‍റെ വലുപ്പവും രൂപവുമാണ്. പഴത്തിന്‍റെ പുറം തൊലി പാമ്പിന്‍റെ ത്വക്കു പോലെ കാണപ്പെടുന്നതിനാലാണ് സ്നേക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്. പാകമായ കായ്കളുടെ തൊലി കൈകൊണ്ട് നീക്കി ഭക്ഷ്യയോഗ്യമായ ഭാഗം വേര്‍പെടുത്താം. സാധാരണ 2 അല്ലികളുണ്ടാകും ഒരു പഴത്തിന് ഓരോ അല്ലികളിലും ഇരുണ്ട നിറത്തിലുള്ള ഒരു വിത്തും. മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം സ്വാദാണ് സ്നേക്ക് ഫ്രൂട്ടിനെ വ്യത്യസ്തമാക്കുന്നത്. പൈനാപ്പിളും മാമ്പഴവും ഓറഞ്ചും മുന്തിരിയുമെല്ലാം കൂടിയ തനതായ സ്വാദ് പലരെയും കീഴടക്കുന്നു. വളരെയധികം ഇനങ്ങള്‍ ഉണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും കണ്ടെത്തിയ ഗുലാ പാസിര്‍ ഇനമാണ് ഏറ്റവും മേല്‍ത്തരമായി കണ്ടത്.വിത്തുപാകിയാണ് ഇത് കൃഷി ചെയ്യുന്നത്. നാലാം വര്‍ഷം മുതല്‍ ഇത് പുഷ്പിച്ചു തുടങ്ങും. ചെടികളില്‍ ധാരാളം മുള്ളുകളുള്ളതിനാല്‍ ഒരു വേലിച്ചെടിയായി തോട്ടങ്ങളുടെ അരികുകളില്‍ നട്ടു വളര്‍ത്താം. ഈ രീതി വഴി വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് തോട്ടങ്ങളെ സംരക്ഷിക്കുകയും മികച്ച വരുമാനമുണ്ടാക്കുകയും ചെയ്യാം. കേരളത്തില്‍ റബ്ബറിന് ഇടവിളയായി സലാക്ക് ഫ്രൂട്ടിനെ പരിഗണിക്കാം. വ്യത്യസ്തമായ ഒരു 'കോപ്പിംഗ് പാറ്റേണ്‍' ഇതിനായി രൂപകല്‍പ്പന ചെയ്താല്‍ മതിയാകും സലാക്ക് ഒരു മെമ്മറി ഫ്രൂട്ടായാണ് ഇന്തോനേഷ്യയില് അറിയപ്പെടുന്നത്. ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉയര്ന്ന തോതിലുള്ള അളവ് ഈ പഴത്തിന്റെ ഒപരു പ്രത്യേകതയാണ്. വളരെയധികം നാരിന്റെ അംശം ഉള്ളതിനാല് മലബന്ധം തടയും. നേത്ര രോഗങ്ങളെ സുഖപ്പെടുത്താന് സലാക്ക് പഴങ്ങള് ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്.  

Variety - Gulapasir : Click here for More >>
Homegrown Salak

 
Homegrown Biotech Salak Gulapasir

Salak Fruit 







No comments:

Post a Comment