സീഡ് ഫ്രീ ചക്ക - ടേബിൾ ടോപ്പ് ഇനങ്ങളിൽ കിരീടം വയ്ക്കാത്ത രാജാവ്

സീഡ് ഫ്രീ ജാക്കിന് പ്രിയം ഏറെ...
പ്ലാവ് കൃഷിയുടെ വലിയൊരു മേഖല തന്നെ പഴങ്ങളുടെ വിപണിക്കു വേണ്ടിയുള്ളതാണ്. ഇതിനു യോജിക്കുന്ന ഇനങ്ങളെ ടേബിൾ ഫ്രൂട്ട് വെറൈറ്റികൾ എന്നു വിളിക്കാം. ഇത്തരം ഇനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ മുന്തിയ പരിഗണന കൊടുക്കേണ്ടത് ചക്കയുടെ വലുപ്പം, രുചി, നിറം, ദൃഢത തുടങ്ങിയ ബാഹ്യമായ ലക്ഷണങ്ങൾക്കായിരിക്കണം. ഉയർന്ന സൂക്ഷിപ്പുകാലം, ജലാംശത്തിൻ്റെ കുറഞ്ഞ അളവ്, ദീർഘ കാലത്തെ ലഭ്യത, ഭക്ഷ്യയോഗ്യമായ ഭാഗത്തിൻ്റെ കൂടിയ അനുപാതം തുടങ്ങിയ കാര്യങ്ങളും ഇതിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ്.
ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവൻ തിരുത്തിക്കുറിക്കുന്ന സീഡ് ഫ്രീ ജാക്ക്,നിശ്ചയമായും വരാനിരിക്കുന്ന കാലത്തിൻ്റെ ഇനമാണിത്. ഇന്നോളം കണ്ടിട്ടുള്ള എല്ലാ ചക്കയുടെയും അടിസ്ഥാന സ്വഭാവമായ കുരുവും അരക്കും ഇതിലില്ല. പഴത്തിന്റെ ഭാഗമായി തന്നെ കാണപ്പെടുന്ന ചകിണി പോലും ഭക്ഷ്യയോഗ്യമാണ്. സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം ചക്ക തന്നെ. പൈനാപ്പിൾ കഷ്ണങ്ങളാക്കി വയ്ക്കുന്നതു പോലെ ചക്കയും കഷ്ണങ്ങളാക്കി വയ്ക്കുകയും വിളമ്പുകയും ചെയ്യാമെന്നു വന്നാലോ. ഇതാണ് ടേബിൾ ടോപ്പ് വെറൈറ്റികളിൽ കിരീടം വയ്ക്കാത്ത രാജാവാകാൻ കുതിക്കുന്ന സീഡ് ഫ്രീ ജാക്കിൻ്റെ പ്രത്യേകത. ഈ വരവിനെ ഒരു സംഭവമാക്കി മാറ്റാൻ സാധിക്കണമെങ്കിൽ കൃഷി ശാസ്ത്രീയമാകണം, ഉത്പ്പന്ന കേന്ദ്രീകൃതമാകണം, വാണിജ്യാടിസ്ഥാനത്തിലുള്ളതുമാകണം. അതിലാകട്ടെ ഇനി കേരളത്തിന്റെ ശ്രദ്ധ. Call +91 8113966600 #seedlessjackfruit#jackfruit#tastyfruit#

Comments

Popular posts from this blog

The Miracle of Miracle fruit

കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് (സ്നേക്ക് ഫ്രൂട്ട്)