കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് (സ്നേക്ക് ഫ്രൂട്ട്)

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്നേക്ക് ഫ്രൂട്ടിന് കേരളത്തിൽ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍ 15-20 അടി വരെ നീളമുള്ളതും ധാരാളം മുള്ളുകള്‍ നിറഞ്ഞതുമാണ്. പഴത്തിന്‍റെ പുറം തൊലി പാമ്പിന്‍റെ ത്വക്കു പോലെ കാണപ്പെടുന്നതിനാലാണ് സ്നേക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്.
പാകമായ കായ്കളുടെ തൊലി കൈകൊണ്ട് നീക്കി ഭക്ഷ്യയോഗ്യമായ ഭാഗം വേര്‍പെടുത്താം. സാധാരണ ഒരു പഴത്തിൽ 2-3 അല്ലികളുണ്ടാകും, ഓരോ അല്ലികളിലും ഇരുണ്ട നിറത്തിലുള്ള ഒരു വിത്ത് കണ്ടേക്കാം . പൈനാപ്പിളിന്റെ സ്വാദിനോട് സാമ്യമുള്ള, മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം രുചിയാണ് സ്നേക്ക് ഫ്രൂട്ടിനെ മറ്റു ഫ്രൂട്ടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെയധികം ഇനങ്ങള്‍ ഉണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും കണ്ടെത്തിയ ഗുലാ പാസിര്‍ ഇനമാണ് ഏറ്റവും മേല്‍ത്തരമായി കണ്ടുവരുന്നത് .
4-5 വർഷങ്ങൾ കൊണ്ട് സലാക്ക് മരങ്ങൾ പുഷ്പിച്ചു തുടങ്ങും. ചെടികളില്‍ ധാരാളം മുള്ളുകളുള്ളതിനാല്‍ ഒരു വേലിച്ചെടിയായി തോട്ടങ്ങളുടെ അതിരുകളിൽ നട്ടു വളര്‍ത്താൻ ഇത് ഉചിതമാണ്. ഈ രീതി വഴി വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് തോട്ടങ്ങളെ സംരക്ഷിക്കുകയും ചെയ്യാം. സലാക്ക് ഒരു മെമ്മറി ഫ്രൂട്ടായാണ് ഇന്തോനേഷ്യയിൽ അറിയപ്പെടുന്നത്. ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉയർന്ന തോതിലുള്ള അളവ് ഈ പഴത്തിൽ കണ്ടു വരുന്നു. നേത്ര രോഗങ്ങളെ സുഖപ്പെടുത്താനും, വളരെയധികം നാരിന്റെ അംശം ഉള്ളതിനാൽ മലബന്ധം തടയുവാനും സലാക്ക് സഹായകമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

Comments

Popular posts from this blog

The Miracle of Miracle fruit

സീഡ് ഫ്രീ ചക്ക - ടേബിൾ ടോപ്പ് ഇനങ്ങളിൽ കിരീടം വയ്ക്കാത്ത രാജാവ്