Posts

Showing posts with the label malayalam

കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് (സ്നേക്ക് ഫ്രൂട്ട്)

Image
ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്നേക്ക് ഫ്രൂട്ടിന് കേരളത്തിൽ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍ 15-20 അടി വരെ നീളമുള്ളതും ധാരാളം മുള്ളുകള്‍ നിറഞ്ഞതുമാണ്. പഴത്തിന്‍റെ പുറം തൊലി പാമ്പിന്‍റെ ത്വക്കു പോലെ കാണപ്പെടുന്നതിനാലാണ് സ്നേക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്. പാകമായ കായ്കളുടെ തൊലി കൈകൊണ്ട് നീക്കി ഭക്ഷ്യയോഗ്യമായ ഭാഗം വേര്‍പെടുത്താം. സാധാരണ ഒരു പഴത്തിൽ 2-3 അല്ലികളുണ്ടാകും, ഓരോ അല്ലികളിലും ഇരുണ്ട നിറത്തിലുള്ള ഒരു വിത്ത് കണ്ടേക്കാം . പൈനാപ്പിളിന്റെ സ്വാദിനോട് സാമ്യമുള്ള, മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം രുചിയാണ് സ്നേക്ക് ഫ്രൂട്ടിനെ മറ്റു ഫ്രൂട്ടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെയധികം ഇനങ്ങള്‍ ഉണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും കണ്ടെത്തിയ ഗുലാ പാസിര്‍ ഇനമാണ് ഏറ്റവും മേല്‍ത്തരമായി കണ്ടുവരുന്നത് . 4-5 വർഷങ്ങൾ കൊണ്ട് സലാക്ക് മരങ്ങൾ പുഷ്പിച്ചു തുടങ്ങും. ചെടികളില്‍ ധാരാളം മുള്ളുകളുള്ളതിനാല്‍ ഒരു വേലിച്ചെടിയായി തോട്ടങ്ങളുടെ അതിരുകളിൽ നട്ടു വളര്‍ത്താൻ ...

റംബുട്ടാൻ : കേരളത്തിന്റെ സാധ്യത , ഇന്ത്യയുടേയും !

Image
ഉഷ്ണമേഖല ഫലവൃക്ഷമായ റംബുട്ടാൻ ആകർഷകമായ നിറഭേദങ്ങൾക്കും രുചി മാധുര്യത്തിനും പ്രസിദ്ധമാണ്.കേരളത്തിലെ വളക്കൂറുള്ള മണ്ണിൽ ഒരു പുതിയ ഇടം നേടിയെടുക്കാൻ റംബുട്ടാന് കഴിഞ്ഞു.തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച ഈ ഫലവൃക്ഷം കർഷകരുടെയും പഴവർഗ്ഗ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു .കേരളത്തിൽ അഭിവൃദ്ധി പ്രാപിക്കുന്ന കാർഷിക ഉത്പന്നമായി റംബുട്ടാൻ മാറിയിരിക്കുന്നു. കേരളത്തിൽ റംബുട്ടാൻ കൃഷി: സമീപകാലത്ത് കേരളത്തിൽ റംബുട്ടാൻ കൃഷിയിൽ അതിശയകരമായ പുരോഗതി ഉണ്ടായി.ഏക്കറുകളോളം പരന്നുകിടക്കുന്ന റംബുട്ടാൻ തോട്ടങ്ങൾ കേരളത്തിലെ കുളിർമ പകരുന്ന കാഴ്ച്ചയായി.ഈ ഉഷ്ണമേഖലാ പഴത്തെ കേരളീയർ ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലവും ജൈവാംശമുള്ള മണ്ണും റംബുട്ടാൻ കൃഷിക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. റംബുട്ടാൻ : സ്വഭാവഗുണങ്ങൾ 10 -12 മീറ്റർ ഉയരത്തിൽ വളരാൻ കഴിയുന്ന റംബുട്ടാൻ മരങ്ങൾ നിത്യഹരിത ഇനത്തിൽ പെടുന്നവയാണ്.ഇതിൻറെ ഫലങ്ങൾ ഉരുണ്ടതോ മുട്ടയുടെ ആകൃതിയിലുള്ളതോ ആകാം.ഒരു കുലയിൽ 15 മുതൽ 20 വരെ പഴങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. രോമാവൃതമായ പുറംതോടോടുകൂടിയ ഈ പ...

സീഡ് ഫ്രീ ചക്ക - ടേബിൾ ടോപ്പ് ഇനങ്ങളിൽ കിരീടം വയ്ക്കാത്ത രാജാവ്

Image
സീഡ് ഫ്രീ ജാക്കിന് പ്രിയം ഏറെ... പ്ലാവ് കൃഷിയുടെ വലിയൊരു മേഖല തന്നെ പഴങ്ങളുടെ വിപണിക്കു വേണ്ടിയുള്ളതാണ്. ഇതിനു യോജിക്കുന്ന ഇനങ്ങളെ ടേബിൾ ഫ്രൂട്ട് വെറൈറ്റികൾ എന്നു വിളിക്കാം. ഇത്തരം ഇനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ മുന്തിയ പരിഗണന കൊടുക്കേണ്ടത് ചക്കയുടെ വലുപ്പം, രുചി, നിറം, ദൃഢത തുടങ്ങിയ ബാഹ്യമായ ലക്ഷണങ്ങൾക്കായിരിക്കണം. ഉയർന്ന സൂക്ഷിപ്പുകാലം, ജലാംശത്തിൻ്റെ കുറഞ്ഞ അളവ്, ദീർഘ കാലത്തെ ലഭ്യത, ഭക്ഷ്യയോഗ്യമായ ഭാഗത്തിൻ്റെ കൂടിയ അനുപാതം തുടങ്ങിയ കാര്യങ്ങളും ഇതിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ്. ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവൻ തിരുത്തിക്കുറിക്കുന്ന സീഡ് ഫ്രീ ജാക്ക്,നിശ്ചയമായും വരാനിരിക്കുന്ന കാലത്തിൻ്റെ ഇനമാണിത്. ഇന്നോളം കണ്ടിട്ടുള്ള എല്ലാ ചക്കയുടെയും അടിസ്ഥാന സ്വഭാവമായ കുരുവും അരക്കും ഇതിലില്ല. പഴത്തിന്റെ ഭാഗമായി തന്നെ കാണപ്പെടുന്ന ചകിണി പോലും ഭക്ഷ്യയോഗ്യമാണ്. സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം ചക്ക തന്നെ. പൈനാപ്പിൾ കഷ്ണങ്ങളാക്കി വയ്ക്കുന്നതു പോലെ ചക്കയും കഷ്ണങ്ങളാക്കി വയ്ക്കുകയും വിളമ്പുകയും ചെയ്യാമെന്നു വന്നാലോ. ഇതാണ് ടേബിൾ ടോപ്പ് വെറൈറ്റികളിൽ കിരീടം വ...