കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് (സ്നേക്ക് ഫ്രൂട്ട്)

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്നേക്ക് ഫ്രൂട്ടിന് കേരളത്തിൽ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍ 15-20 അടി വരെ നീളമുള്ളതും ധാരാളം മുള്ളുകള്‍ നിറഞ്ഞതുമാണ്. പഴത്തിന്‍റെ പുറം തൊലി പാമ്പിന്‍റെ ത്വക്കു പോലെ കാണപ്പെടുന്നതിനാലാണ് സ്നേക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്. പാകമായ കായ്കളുടെ തൊലി കൈകൊണ്ട് നീക്കി ഭക്ഷ്യയോഗ്യമായ ഭാഗം വേര്‍പെടുത്താം. സാധാരണ ഒരു പഴത്തിൽ 2-3 അല്ലികളുണ്ടാകും, ഓരോ അല്ലികളിലും ഇരുണ്ട നിറത്തിലുള്ള ഒരു വിത്ത് കണ്ടേക്കാം . പൈനാപ്പിളിന്റെ സ്വാദിനോട് സാമ്യമുള്ള, മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം രുചിയാണ് സ്നേക്ക് ഫ്രൂട്ടിനെ മറ്റു ഫ്രൂട്ടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെയധികം ഇനങ്ങള്‍ ഉണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും കണ്ടെത്തിയ ഗുലാ പാസിര്‍ ഇനമാണ് ഏറ്റവും മേല്‍ത്തരമായി കണ്ടുവരുന്നത് . 4-5 വർഷങ്ങൾ കൊണ്ട് സലാക്ക് മരങ്ങൾ പുഷ്പിച്ചു തുടങ്ങും. ചെടികളില്‍ ധാരാളം മുള്ളുകളുള്ളതിനാല്‍ ഒരു വേലിച്ചെടിയായി തോട്ടങ്ങളുടെ അതിരുകളിൽ നട്ടു വളര്‍ത്താൻ ...